കുന്ദമംഗലം: ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
കെ എസ് യു പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം കുന്ദമംഗലം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ഷൈപു, പി കെ പ്രേമനാഥ് എന്നിവർ സംസാരിച്ചു. ഇ വിനോദ് കുമാർ, വി സുന്ദരൻ, ടി കെ മുരളീധരൻ, എം എം സുധീഷ് കുമാർ , വി അനിൽകുമാർ, പി പി ഷിനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

