Local

ദയാപുരം കോളേജിൽ വോട്ടിംഗ് ബോധവത്കരണവുമായി സ്വീപ്

ചാത്തമംഗലം: തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിംഗ് സംവിധാനങ്ങളുടെ സുതാര്യതയും സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി ദയാപുരം കോളേജിൽ SVEEP (Systematic Voters’ Education and Electoral Participation) ക്ലാസ്സും മോക് പോളും നടത്തി. വോട്ടർ സാക്ഷരത ലക്ഷ്യമാക്കി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന സ്വീപിന്‍റെ ഭാഗമായുള്ള പരിപാടിക്ക് കോളേജ് എൻഎസ് എസ് യൂണിറ്റ് നേതൃത്വം നല്കി.

എംപ്ലോയിമെന്‍റ് ഓഫീസർ സി. സുരേഷ്, സിവിൽ പോലീസ് ഓഫീസർ ടി. എൽ. നതുല്‍, പി. അനിഷ എന്നിവരടങ്ങിയ സംഘമാണ് ക്ലാസുകൾ നയിച്ചത്. ജനാധിപത്യ പ്രക്രിയയിൽ യുവതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘം പറഞ്ഞു.

വോട്ടിംഗ് മെഷീനുകളുടെ പ്രവർത്തനം, വിവി പാറ്റ് സംവിധാനത്തിന്‍റെ പ്രാധാന്യം, വോട്ടിംഗില്‍ പാലിക്കേണ്ട ജാഗ്രതകൾ, വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ കർശന സുരക്ഷ, പരിശോധനാ നടപടികള്‍ തുടങ്ങിയവ സംഘം വിശദീകരിച്ചു. ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വിവി പാറ്റ് എന്നിവയുടെ പ്രവർത്തനം വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!