Local

വലിയങ്ങാടി ‌അപകടം; കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത് 2024ൽ

കോഴിക്കോട് വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2024ൽ കണ്ടെത്തിയത്. കെട്ടിടം അപകടാവസ്ഥയിലെന്ന് കോർപറേഷൻ എഞ്ചിനിയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയതിന്റെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. കോർപറേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കെട്ടിടം പുനർലേലം ചെയ്യരുതെന്ന് 2025 ഫെബ്രുവരിയിൽ ധനകാര്യ കമ്മറ്റി തീരുമാനിച്ചു. ഈ തീരുമാനം അട്ടിമറിച്ചാണ് കടമുറികൾ വാടകക്ക് നൽകിയതെന്ന് പ്രതിപക്ഷം. റവന്യൂ വിഭാഗത്തിന്റെ അറിവോടെയാണ് കെട്ടിടം പൊളിക്കൽ വൈകിപ്പിച്ചതെന്ന് കൗൺസിലർ കെ സി ശോഭിത ആരോപിച്ചു.

2024ൽ കോർപറേഷൻ എഞ്ചിനിയറിംഗ് വിഭാഗം കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തി ധനകാര്യ വിഭാഗത്തിന് റിപ്പോർട്ട് നൽകിയത്. അതേസമയം ആരോപണങ്ങൾക്ക് മറുപടിയുമായി കോഴിക്കോട് കോർപറേഷൻ മേയർ ഒ സദാശിവൻ ഇന്ന് മാധ്യമങ്ങളെ കാണും. അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്ലാബ് തകർന്ന് മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും , അഷറഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. പോസ്റ്റുമോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

‌കോർപ്പറേഷന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. മരിച്ചവരോടുളള ആദരസൂചകമായി നാളെ രാവിലെ 10 മണി വരെ അത്തോളിയിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!