ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ്, ശരത്ത്ലാൽ-കൃപേഷ് പുഷ്പാർച്ചനയും അനുസ്മരണ സദസും നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഷിബു.എം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി വിപിൻ ഒളവണ്ണ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ഉപാദ്ധ്യക്ഷൻ റിനേഷ്ബാൽ, ജില്ല പഞ്ചായത്ത് മെമ്പർ സീന അശോകൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.ടി.അസീസ്, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കോണിക്കൽ സുബ്രമണ്യൻ, കർഷക കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ, ജവഹർ ബാൽ മഞ്ച് മണ്ഡലം ചെയർമാൻ ഷിജിൽ സി.സി, പി.ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
ഗവ: ജോലിയിൽ പ്രവേശിച്ച മുൻ മണ്ഡലം പ്രസിഡന്റ് മനിൽലാലിന് സനേഹോപഹാരം നൽകി ,മണ്ഡലം കമ്മിറ്റി ഭാരവാഹികളെ അനുമോദിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ഉമർ മുക്താർ സ്വാഗതവും അശ്വന്ത് വെളുേത്തേടത്ത് നന്ദിയും പറഞ്ഞു.

