Kerala

‘ദേവസ്വം ചെയർമാനാകണം; ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം’: സുരേഷ് ഗോപി

കൊച്ചി∙ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കാനാണ് ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ‘‘എന്റെ ആഗ്രഹം ഇത്രയേയുള്ളു. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല’’. ശനിയാഴ്ച കൊച്ചിയിൽ മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ‘ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘‘ ഇത് പറഞ്ഞാൽ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ സുരേഷ് ഗോപി രാജിവച്ചു, ഗുരുവായൂർ ദേവസ്വം ചെയർമാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയും’’ – സുരേഷ് ഗോപി പറഞ്ഞു. അടുത്ത ജന്മത്തിൽ ബ്രാഹ്‌മണനായി പുനർജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി നേരത്തേ പറഞ്ഞിരുന്നു.

ഇന്ന് സ്ത്രീകൾ വികസനത്തിന്റെ വെറും ഗുണഭോക്താക്കളല്ല, മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ ശിൽപികളായി ഉയർന്നുവന്നിട്ടുണ്ടെന്നും, വിവിധ മേഖലകളിൽ രാജ്യത്തിന്റെ വളർച്ചയെ രൂപപ്പെടുത്തുന്നവരാണ് അവരെന്നും പരിപാടിയിൽ സംസാരിക്കവേ സുരേഷ് ഗോപി പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സംരംഭങ്ങളെക്കുറിച്ചും സുരേഷ് ഗോപി എടുത്തു പറഞ്ഞു. വിവിധ മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ച സ്ത്രീകൾക്ക് അവാർഡുകളും കേന്ദ്രമന്ത്രി കൈമാറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!