പെരുവയല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകളില്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ പെരുവയല്‍ വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല. പ്രവാസി വ്യവസായി ബി.കെ മജീദ് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതോടെയാണ് പെരുവയല്‍ സ്മാര്‍ട്ട് വില്ലേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായത്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍, സബ് കലക്ടര്‍ എസ് ഗൗതംരാജ് ഐ.എ.എസ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഷാഹിന സലാം, എം.സി അജയ്, എം.പി ബിജു, സദാശിവന്‍, പി.വി ജാഫര്‍ മാസ്റ്റര്‍, ഷാജി അറപ്പോയില്‍, ഭൂരേഖ തഹസില്‍ദാര്‍ സി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

