Kerala

ആധാര്‍ ഇനി വാട്സ്‌ആപ്പ് വഴിയും ഡൗണ്‍ലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

ആധാർ കാർഡ് നഷ്ടമായാല്‍ നിങ്ങ‍ള്‍ എന്ത് ചെയ്യും? നേരെ അടുത്തുള്ള അക്ഷയ സെന്ററിലേക്കോ മറ്റോ പോകുമായിരിക്കും അല്ലേ.ആധാർ കാർഡ് ഡൗണ്‍ലോഡ് ചെയ്യാൻ ഇനി എവിടെയും പോകേണ്ട. ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പോയും ഡൗണ്‍ലോഡ് ചെയ്യേണ്ട. ഇനി എങ്ങനെയാണെന്നാണോ? എല്ലാവരുടെയും ഫോണിലെ സ്ഥിരം ആപ്പ് ആയ വാട്സ്‌ആപ്പ് വഴിയും ആധാർ ഡൗണ്‍ലോഡ് ചെയ്യാം.

നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന വാട്ട്‌സ്‌ആപ്പ് വഴി ആധാർ കാർഡ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി മൈ ഗവർണമെന്റ് ഹെല്‍പ്പ് ഡെസ്‌ക്ക് വാട്‌സ്‌ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘ഹായ്’ അയച്ചാല്‍ മാത്രം മതി. പക്ഷേ ഒരു സമയം ഒരു വട്ടം മാത്രമേ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കൂ എന്നത് ഓർമയില്‍വേണം.

മാത്രമല്ല ഡിജിലോക്കർ ആപ്ലിക്കേഷൻ ഫോണില്‍ ഉണ്ടായിരിക്കണം. ഫോണില്‍ വരുന്ന ഒടിപി ഉപയോഗിച്ചും ആധാർ ഡൗണ്‍ലോഡ് ചെയ്യാം. ഓട്ടോമാറ്റിക്കായി ഫോണില്‍ പിഡിഎഫ് രൂപത്തില്‍ ആധാർ സേവ് ആവും. പുറത്ത് നിന്ന് ആർക്കും അവ ആക്‌സസ് ചെയ്യാനും സാധിക്കില്ല. ഒടിപിയും ഡിജിലോക്കറും ഉണ്ടെങ്കില്‍ മാത്രമെ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയൂ.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് നോക്കാം.

ആധാറും മൊബൈലും ലിങ്ക് ചെയ്തിരിക്കണം.
ഡിജിലോക്കർ ഡാണ്‍ലോഡ് ചെയ്‌ത് അതില്‍ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യാം.
മൈ ഗൗവർണമെന്റ് ഹെല്‍പ്പ് ഡെസ്‌ക്ക് വാട്‌സ്‌ആപ്പ് (MyGov Helpdesk WhatsApp) നമ്പറായ 9013151515 ഫോണില്‍ സേവ് ചെയ്യണം.
ശേഷം ഈ നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസേജ് അയക്കുക.
ചാറ്റ്ബോട്ടില്‍ ഡിജിലോക്കർ സേവനങ്ങളുടെ മെനു കാണാനാകും. അതില്‍ “ഡിജിലോക്കർ” എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
തുടർന്ന് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നല്‍കുക.
ആധാറില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറിലേയ്‌ക്ക് ഒരു ഒടിപി എസ്‌എംഎസായി വരും.
ഒടിപി നല്‍കി വെരിഫിക്കേഷൻ പൂർത്തിയാക്കാം
തുടർന്ന് ആധാറിന്റെയും മറ്റ് രേഖകളുടെയും ലിസ്‌റ്റ് കാണാം.
അത് പിഡിഎഫ് ഫയല്‍ ഫോർമാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!