Kerala

ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ

മഹാശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ പിതൃമോക്ഷ പ്രാപ്തിക്കായി ബലിയിടുന്നു.ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണം ആരംഭിച്ചത്. 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷയ്ക്കായി 1500 പൊലീസുകാരും ഫയർഫോഴ്സിന്റെയും നേവിയുടെയും സേവനവും ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണം കഴിഞ്ഞവർക്ക് തിരിച്ചുപോകാൻ 250 ഓളം കെഎസ്ആർടിസി പ്രത്യേക ബസുകൾ സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് രാത്രി സർവീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സർവീസ് നടത്തുണ്ട്.

പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് സൗജന്യ ലഘുഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളിൽ മണപ്പുറത്തെത്തുന്നവർക്ക് ദേവസ്വം ബോർഡ് രണ്ടുകോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ആലുവ നഗരസഭ ഒരു കോടിയുടെ ഗ്രൂപ്പ് ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!