കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഫസീല ഉദ്ഘാടനം ചെയ്തു.
പ്രസ്സ് ക്ലബ് പ്രസിഡൻ്റ് എ. ഹരിദാനൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സംജിത്ത്, പഞ്ചായത്ത് മെംബർ വി അനിൽകുമാർ, പ്രസ്സ് ക്ലബ് സെക്രട്ടറി ബഷീർ പുതുക്കുടി, ട്രഷറർ ഷാജി കാരന്തൂർ, സർവ്വദമനൻ കുന്ദമംഗലം, കെ.എം.എ റഹ്മാൻ, ഹബീബ് കാരന്തൂർ, മുസ്തഫ നുസ് രി, നാസർ കാരന്തൂർ പ്രസംഗിച്ചു. കോയ കുന്ദമംഗലം, ശ്രീനിവാസൻ ചെറുകുളത്തൂർ, രവീന്ദ്രൻ കുന്ദമംഗലം എന്നിവർ ക്ലാസ്സെടുത്തു.
എസ്എസ്എൽസി വിദ്യാർഥികൾക്കായി കുന്ദമംഗലം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഫസീല ഉദ്ഘാടനം ചെയ്യുന്നു

