Local

കുന്ദമംഗലം കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻ്റെ നേതൃത്വത്തിൽ വിഷുക്കാല പച്ചക്കറി കൃഷിക്ക് പെരുവഴിക്കടവിൽ തുടക്കമായി.

കുന്ദമംഗലം കോ – ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ൻ്റെ സഹകരണത്തോടെ ഹരിതം കാർഷിക കൂട്ടായ്മയും, സരിലയ മ്യൂസിക് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന വിഷുക്കാല പച്ചക്കറി കൃഷിയുടെ നിലമൊരുക്കൽ പുഞ്ചപ്പാടം സരിലയ ഫുട്ബോൾ ഗ്രൗണ്ടിന് സമീപംനടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത കുറുമണ്ണിൽ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബാങ്ക് ഡയറക്ടർ നിധിൻ കെ ടി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ യു.സി പ്രീതി, ക്ലബ്ബ് പ്രസിഡൻ്റ്, ജിജിൻ ബി എസ് , ഹരിതം കാർഷിക കൂട്ടായ്മ സെക്രട്ടറി റീന കെ എന്നിവർ സംസാരിച്ചു. എൻ ദിലീപ് കുമാർ നന്ദി രേഖപ്പെടുത്തി.

ഏകദേശം ഒരേക്കർ വരുന്ന സ്ഥലത്ത് കണി വെള്ളരി ഉൾപ്പെടെ വിവിധ പച്ചക്കറികൾ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വർഷങ്ങളായ് കാർഷിക രംഗത്ത് സജീവമായ ഹരിതം കാർഷിക കൂട്ടായ്മയുടെ ഇടപെടലിൽ ചെറുപ്പക്കാരെ കാർഷിക മേഖലയിലേക്ക് കൂടി പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് കുരിക്കത്തൂരിലെ കലാ കായിക മേഖലയിലെ നിറസാന്നിധ്യമായ സരിലയ മ്യൂസിക് ആർട്സ് ക്ലബ്ബിനെ ഈ ഒരു പരിപാടിയുമായി സഹകരിപ്പിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്.

ഈ വിഷുവിന് വിഷ രഹിത ജൈവ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുക തുടർന്നങ്ങോട്ട് ബാങ്കിൻ്റെ അധികാര പരിധിയിലെ വിവിധ മേഖലകളിൽ കൂടുതൽ പേരെ കാർഷിക മേഖലയിലേക്ക് കൈ പിടിച്ച് ഉയർത്തുക എന്നതാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!