Kerala

കൂളിമാട് ടൗൺ നവീകരണത്തിന് പ്രത്യേക നടപടികൾക്ക് തീരുമാനം

അനുദിനം വികസിച്ചുവരുന്ന കൂളിമാട് ടൗണിനെ സൗന്ദര്യവൽക്കരിക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പ്രത്യേക നടപടികൾക്ക് തുടക്കമായി. എംഎൽഎയുടെ നേതൃത്വത്തിൽ ജംഗ്ഷൻ സന്ദർശിച്ച ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പ്രദേശവാസികളുടെയും സംയുക്ത പരിശോധനയിലാണ് സൗകര്യപ്രദമായ രീതിയിൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള ധാരണയുണ്ടായത്.

കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൻ്റെ വലതുഭാഗം തടസ്സങ്ങൾ നീക്കി ഉപയോഗപ്രദമാക്കുകയും ഫുട്പാത്ത് നിർമ്മിക്കുകയും ചെയ്യും. അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ ടൈൽസ് പാകാനും കോൺഗ്രീറ്റ് ചെയ്ത് ബലപ്പെടുത്താനും ലൈറ്റുകൾ സ്ഥാപിച്ച് പ്രകാശപൂരിതമാക്കാനും ട്രാഫിക് സിഗ്നലുകളും റോഡ് മാർക്കിങ്ങുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് സുരക്ഷിതമാക്കുന്നതിനും പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും തീരുമാനിച്ചു.

പി.ടി.എ റഹീം എംഎൽഎ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ബി ബൈജു, അസിസ്റ്റൻറ് എൻജിനീയർ ഹൃദ്യ, കരാറുകാരൻ പി.ടി ശ്രീനിവാസൻ, ഇ.കെ നസീർ, ടി.വി ബഷീർ, അബ്ദുല്ല മാസ്റ്റർ, എം.കെ മജീദ് മാസ്റ്റർ, ഇ മുജീബ്, കെ റഫീക് തുടങ്ങിയവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!