Kerala

‘നേതൃത്വത്തെ അണികൾ തിരുത്തട്ടെ’; വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും

സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തട്ടെ’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. പയ്യന്നൂരിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം. പോലീസ് കാവലിലാണ് പുസ്തകപ്രകാശന ചടങ്ങ് നടക്കുന്നത്.

പയ്യന്നൂർ എംഎൽഎ ടി ഐ മധുസുദനനെതിരെ ഗുരുതര ആരോപണങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ടി ഐ മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും പയ്യന്നൂരിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയെന്നുമാണ് കുറ്റപ്പെടുത്തൽ. എന്നാൽ, നേതൃത്വം മധുസൂദനനെ രക്ഷിച്ചെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകത്തിന്റെ ‘പാർട്ടി ഏരിയ കമ്മിറ്റി ‘ എന്ന അധ്യായത്തിലാണ് വിമർശനമുന്നയിച്ചിട്ടുള്ളത്.

ടി ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് നടത്തി. കെട്ടിട നിർമ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനൻ വ്യാജമായി നിർമ്മിച്ചു. കെട്ടിട നിർമ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നും വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!