National

‘ഡോ.റോയ് സി.ജെ സമ്മർദ്ദത്തിന് ഇരയായി’; ആദായ നികുതിവകുപ്പിനെതിരെ ഡി.കെ ശിവകുമാർ

ഡോ. റോയ് സിജെയുടെ മരണത്തിൽ ആദായ നികുതിവകുപ്പിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ആദായ നികുതി വകുപ്പിന്റെ സമ്മർദ്ദത്തിന് ഇരയാണ് റോയ് സിജെ. ഇത്തരം സമ്മർദങ്ങളെ അപലപിക്കുന്നു.കൂടുതൽ പറഞ്ഞാൽ രാഷ്ട്രീയമാകുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.

അധിക്ഷേപത്തിന്റെ ഇരയാണ് ഡോ. റോയ് സിജെ. കുറ്റമറ്റ അന്വേഷണം നടത്തുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു.
ഡോ. റോയ് സി ജെ ജീവനൊടുക്കിയതിൽ കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും.

സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ബെംഗളൂരുവിൽ തന്നെയാകും സംസ്കാരം.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് റോയ് സിജെയുടെ സഹോദരൻ ബാബു സി ജെ ഉന്നയിക്കുന്നത്. റോയ് നിയമവിരുദ്ധമായ ഒന്നും ചെയ്യില്ലെന്ന് സഹോദരൻ ബാബു സി.ജെ പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!