National

റോയ് സി ജെയുടെ സംസ്കാരം നാളെ ബെം​ഗളൂരുവിൽ

ബെം​ഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെ യുടെ സംസ്കാരം നാളെ ബെം​ഗളൂരുവിൽ. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.

ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അശോക് നഗർ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ജീവനക്കാരുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ഫൊറൻസിക്, ബാലിസ്റ്റിക് ടീമുകൾ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!