Kerala

‘പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും നന്ദി’; മമ്മൂട്ടി

പത്മഭൂഷൻ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ തന്നെക്കാള്‍ ഒരു മില്ലീ മീറ്റര്‍ പോലും താഴെയല്ലെന്നും പ്രായത്തില്‍ മുതിര്‍ന്നയാള്‍ ആയതിനാല്‍ തനിക്ക് അവാര്‍ഡ് നല്‍കിയതാകാമെന്നും മമ്മൂട്ടി പറഞ്ഞു.

മലയാളം പോലെ മികച്ച സിനിമകളെടുക്കുന്ന ഒരു ഭാഷയിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ചത് വളരെ പ്രോത്സാഹനജനകമാണെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളെല്ലാം എല്ലാത്തരത്തിലും നല്ലതായിരുന്നു. അല കലാപരമായും സാമ്പത്തികമായും വിജയം നേടി. സൗബിന്‍, നടി ഷംന, എല്ലാവരും അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയെന്നും മമ്മൂട്ടി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!