National News

നോവായി ദുർഗ കാമി; നേപ്പാൾ സ്വദേശിനിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

ദുർഗകാമിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് ബന്ധുക്കൾ തീരുമാനമെടുക്കും. ഡാനൺ എന്ന അപൂർവ ജനിതക രോഗത്തെ തുടർന്നാണ് ദുർഗ എറണാകുളം ജനറൽ ആശുപത്രിയിൽ ദു‍ർ​ഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.

ഡാനൺ ഡിസീസ് എന്ന അപൂർവ ജനിതക രോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ 22നാണ് നേപ്പൾ സ്വദേശിനി ദുർഗ കാമിയുടെ ഹൃദയം മാറ്റിവെച്ചത്.തുടർന്ന് 31 ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദുർഗ. ഇന്നലെ വൈകീട്ട് 4 മണിയോടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലയ്ക്കുകയും ഹൃദസസ്തംഭനമുണ്ടാകുകയുമായിരുന്നു.അടിയന്തിര ചികിത്സ നൽകിയെങ്കിലും തുടർച്ചയായി ഹൃദസസ്തംഭനമുണ്ടായി.

ഡോക്ടർമാരുടെ കഠിന പരിശ്രമങ്ങൾക്ക് ദുർഗയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഫെയ്സ്ബു്ക്കിൽ കുറിച്ചു. നാളുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ദുർഗ കാമിയുടെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. രാജ്യത്ത് ആദ്യമായി ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയായിരുന്നു എറണാകുളത്ത് നടന്നത്.മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ്‌ ദുർഗയ്‌ക്ക്‌ മാറ്റിവച്ചത്‌.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!