News

ചൂരൽ മലയിലെ ദുരന്തബാധിതരെ സർക്കാർ ചേർത്ത് നിർത്തിയാണ് മുന്നോട്ട് പോകുന്നത്: മന്ത്രി കെ.രാജൻ

വയനാട് ചൂരൽ മലയിലെ ദുരിത ബാധിതരെ സർക്കാർ കൂട്ടി ചേർത്താണ് പോകുന്നതെന്നും ധനസഹായം ഇനിയും തുടരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. എന്നാൽ മാധ്യമങ്ങൾ തെറ്റായ പ്രചരണമാണ് നടത്തുന്നത്. ദുരിതബാധിതർക്ക് നൽകുന്ന സഹായം ഡിസംബർ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചരണം തെറ്റാണ്. ധനസഹായം മൂന്നു മാസം കൂടി നീട്ടാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ഇവർക്ക് ഇതുവരെ കൃത്യമായി വാടക സർക്കാർ നൽകുന്നുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു വിധ ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. കൃത്യമായിട്ടുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. ബോധപൂർവം ചില കാര്യങ്ങൾ മറച്ചു വച്ചാണ് സർക്കാരിനെതിരെ കുപ്രചരണങ്ങൾ നടത്തുന്നത് ഇത് ശരിയല്ല.

കോൺഗ്രസിൻ്റെ കൂട്ട് പിടിക്കുന്നവരാണ് സർക്കാരിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നവർക്ക് പിന്നിൽ. ജനുവരിയിലെ തുക ഉടനെ കൊടുത്ത് തുടങ്ങും. കേവല താൽപര്യത്തിന് വേണ്ടി വയനാട്ടിലെ പാവപ്പെട്ട മനുഷ്യരിൽ ആശങ്കപടർത്തരുതെന്നും മന്ത്രി പറഞ്ഞു. വി.ഡി സതീശൻ്റെ 300 വീടെന്ന കണക്ക് ഏങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും ദുരിത ബാധിതർ വാടക വീട് മാറിപ്പാർക്കുന്നതു വരെ ധനസഹായം തുടരുമെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!