Kerala

പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ്; മൂന്ന് ടേം വ്യവസ്ഥ കർശനമാക്കാൻ യൂത്ത് ലീഗ്

നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കണമെന്ന് യൂത്ത് ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവർക്ക് മാത്രം ഇളവ് നൽകിയാൽ മതിയെന്നും തീരുമാനം. ആറ് സീറ്റുകൾ ആവശ്യപ്പെടാനും സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ തീരുമാനമായി.

പി കെ ഫിറോസ് , പി ഇസ്മായിൽ, മുജീബ് കാടേരി എന്നിവർക്ക് ജയ സാധ്യതയുള്ള സീറ്റ് നൽകണം.യുവാക്കൾക്ക് കൂടുതൽ അവസരം നൽകിയതിന്റെ അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയം. ആനുപാതികമായി നിയമസഭയിലും പ്രാതിനിധ്യം ഉണ്ടാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

എംഎൽഎമാരുടെ പെർഫോമൻസ് ഓഡിറ്റ് ചെയ്യണമെന്നും ആവശ്യമുണ്ട്. കൽപ്പറ്റ,പട്ടാമ്പി എന്നീ സീറ്റുകൾ കോൺഗ്രസിനോട്‌ ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. ലീഗ് 30 സീറ്റുകളിൽ മത്സരിക്കണമെന്നും മുനവ്വറലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആവശ്യമുയർന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!