കുന്നമംഗലം പഞ്ചായത്ത് വാര്‍ഡ് 21ല്‍ വാര്‍ഡ് വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ ഹരിഹരകടവ് മുതല്‍ പുതൂര്‍ കടവ് വരെയുള്ള ഭാഗങ്ങളില്‍ പുഴയുടെ ഒഴുക്കിനു തടസ്സം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി. മഴ കാലം വരുന്നതിന് മുന്‍പുള്ള പ്രവര്‍ത്തനമായാണ് മരങ്ങള്‍ മുറിച്ചത്. വാര്‍ഡ്‌മെമ്പര്‍ ഷൈജ വളപ്പില്‍, കണ്‍വീനര്‍ സിദ്ധീഖ് തെക്കയില്‍, നാസര്‍ എടക്കുനി, സോമന്‍ പുതുകൂടി, മനോജ് കാമ്പ്രത്, ജോണ്‍, സഹദേവന്‍, കബീര്‍, അലി പുതുക്കുടി, ജൂനിയര്‍ എച്ച്.ഐ ഷിജിത എന്നിവര്‍ നേതൃത്വം നല്‍കി.
പുഴയുടെ ഒഴുക്കിനു തടസ്സം നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി

