മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന് 15000 രൂപയിലധികം വില വരുന്ന മരുന്നുകള്‍ സൗജന്യമായി സംഘടിപ്പിച്ച് നല്കി കാരന്തൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരായ അനസ് എം ടി യും സാബിത്ത് വി കെ യും മാതൃകയായി. കുന്ദമംഗലം ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ഓഫീസില്‍ വെച്ച് നടന്ന ചടങില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മരുന്നുകള്‍ ഏറ്റുവാങ്ങി.
പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ ഒ ഉസൈന്‍, സി അബ്ദുല്‍ ഗഫൂര്‍ യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സിദ്ധീക്ക് തെക്കയില്‍, കെ കെ ഷമീല്‍,കാരന്തൂര്‍ ടൗണ്‍ ലീഗ് പ്രസിഡന്റ് വി കെ ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് ലോക്ഡൗണ്‍ മൂലം പ്രയാസപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിനും നിര്‍ധനര്‍ക്കും സി എച്ച് സെന്റര്‍ നല്കി വരുന്നത്. സുമനസ്കരുടെ സഹായത്താലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തന്നു വരുന്നത്.