Kerala

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്

ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടക്കും.

കേസിൽ നിർണായകമാകുന്ന ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ‌ ഫോൺ‌, ലാപ് ടോപ്പ് എന്നവി കണ്ടെത്തണം. ഹോട്ടൽ‌ ജീവനക്കാരിൽ‌ നിന്ന് മൊഴിയെടുക്കും. അതേസമയം പത്തനംതിട്ട എആർ ക്യാമ്പിൽ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും.

രാഹുലിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തനിക്കെതിരെയുള്ള മൂന്നാമത്തെ പരാതി മെനഞ്ഞെടുത്ത കഥയെന്നും തെളിവുകളില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.ലൈംഗിക പീഡനക്കേസിൽ കസ്റ്റഡിയിൽ ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും തിരുവല്ല ക്ലബ് 7 ഹോട്ടലിലാണ് രാഹുലുമായി തെളിവെടുപ്പ് നടത്തുന്നത്. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. രാഹുലിന്റെ അടൂരിലെ വീട്ടിലും പാലക്കാടും തെളിവെടുപ്പ് നടക്കും.

കേസിൽ നിർണായകമാകുന്ന ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ‌ ഫോൺ‌, ലാപ് ടോപ്പ് എന്നവി കണ്ടെത്തണം. ഹോട്ടൽ‌ ജീവനക്കാരിൽ‌ നിന്ന് മൊഴിയെടുക്കും. അതേസമയം പത്തനംതിട്ട എആർ ക്യാമ്പിൽ ഉള്ള പ്രതിയെ രണ്ടാം ദിനമായ ഇന്നും വിശദമായി ചോദ്യം ചെയ്യും.

രാഹുലിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തനിക്കെതിരെയുള്ള മൂന്നാമത്തെ പരാതി മെനഞ്ഞെടുത്ത കഥയെന്നും തെളിവുകളില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!