ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ഈ വർഷത്തെ പ്രവാസി രത്നാ അവാർഡ് എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ നവാസ് പൂനൂരിനും പ്രവാസി എക്സലെൻസ് അവാർഡ് ടി സി വൺ പ്രോപ്പർട്ടീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി സി അഹമ്മദിനും നൽകും. ജനുവരി 9 ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന തല പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. അര ലക്ഷം രൂപയും മെമന്റോയും അടങ്ങുന്നതാണ് അവാർഡ്.
വൈകിട്ട് 4 മണിക്ക് അളകാപുരിയിൽ നടക്കുന്ന ചടങ്ങ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും .എം കെ രാഘവൻ എം പി യുടെ അദ്ധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , മുൻ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ,ആർച്ച് ബിഷപ്പ് ഡോ വർഗ്ഗീസ് ചക്കാലക്കൽ, പാളയം പള്ളി ചീഫ് ഇമാം ഡോ ഹുസൈൻ മടവൂർ തുടങ്ങിയവർ മുഖ്യ അതിഥികളായിരിക്കും.തിരിച്ച് വരുന്ന പ്രവാസികളുടെ പുനരധിവാസം, വ്യവസായ-വാണിജ്യ-നിർമ്മാണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്കുള്ള പാക്കേജുകൾ യോഗത്തിൻ പ്രഖ്യാപിക്കും. എം വി കുഞ്ഞാമു ആറ്റക്കോയ പള്ളിക്കണ്ടി ഗ്ലോബൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി കോയട്ടി മാളിയേക്കൽ ഓർഗനൈസിംഗ് സെക്രട്ടറി.

