കുന്ദമംഗലം: മുറിയനാൽ യുനിറ്റ് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ140ാം ജന്മദിനാഘോഷവും UDF ജനപ്രതിനിധികൾക്കുള്ള സ്വീകരണവും KPCC ജനറൽ സിക്രട്ടറി അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സിക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു.കുന്ന മംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ. ഷൗക്കത്തലി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം. ബാബുമോൻ, എ.പി.അഷ്റഫ്, എ.സി. ആയിഷാബി, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സിക്രട്ടറി അഡ്വ.കെ.ഷൈജു, കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് എ. റിനേഷ് ബാൽ, ബാബു കൊടമ്പാട്ടിൽ,എ.പി. ബാലൻ, രജീഷ് ചെറുവലത്ത്, ഹൃദ്യദാസ് വട്ടം പാറക്കൽ, കെ.സി. സാബിറ, കെ.മോഹൻദാസ്, സലിം തെക്കയിൽ, വി.പി. പത്മനാഭൻ നായർ, എന്നിവർ സംസാരിച്ചു. അറുപ്പത്തിഎഴാമത് സ്റ്റേറ് ചാമ്പ്യൻഷിപ്പിൽ കെട്ടുകാരി പയറ്റിൽ രണ്ടാം സ്ഥാനം നേടിയ ഹരിഗോവിന്ദ് പൂളപ്പറമ്പിലിനെ ചടങ്ങിൽ ആദരിച്ചു.

