Kerala

എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പ്; വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ കൊലക്കേസിലെ പ്രതിയാണോ?, കെ സി വേണുഗോപാൽ

കേന്ദ്രത്തിന്റെ കാർബൺ പതിപ്പാണ് ആഭ്യന്തര വകുപ്പെന്ന് എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ കൊലക്കേസിലെ പ്രതിയാണോ സുബ്രഹ്മണ്യൻ? അദ്ദേഹം എങ്ങും ഒളിവിൽപോയിട്ടില്ല. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം എ ഐ ആണെന്ന് തോന്നുന്നുണ്ടോ. നിയമപരമായ നടപടിയെ ആരും ചോദ്യം ചെയ്യാറില്ല എന്നാൽ നിയമം എല്ലാവർക്കും ഒരുപോലെ തന്നെ ബാധകമായിരിക്കണമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

കടകംപള്ളിയും പോറ്റിയുമായുള്ള പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷ.എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇതൊക്കെ കാണിച്ച് പേടിപ്പിച്ച് സ്വർണക്കൊള്ള മറച്ചുവെക്കാമെന്ന് ആരും കരുത്തേണ്ടെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം, മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് തന്നെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതെന്നും രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുകയായിരുന്നുവെന്നും പ്രാഥമിക കാര്യങ്ങൾ പോലും നടത്താൻ സമ്മതിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തതിൽ ചേവായൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്. സുബ്രമഹ്ണ്യനെ വിട്ടയക്കണം എന്നാണ് ആവശ്യം. KPCC ജനറൽ സെക്രട്ടറി പി.എം നിയാസ് അടക്കമുള്ളവർ പൊലീസ് സ്റ്റേഷനിൽ എത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!