National

14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

14 വര്‍ഷത്തിന് മുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കീഴ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് മാത്രമാണ് അധികാരം.ജസ്റ്റിസ് എ. അമാനുള്ള അധ്യക്ഷനായ ബെഞ്ചിന്റേതാണ് നീരിക്ഷണം.അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസില്‍ കര്‍ണാടക സ്വദേശിയുടെ അപ്പീലിലാണ് ഉത്തരവ്.

കൊലപാതകക്കേസുകളില്‍ പ്രതികള്‍ക്ക് 14 വര്‍ഷത്തില്‍ കൂടുതല്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. അപൂര്‍വ്വം കേസുകളില്‍ 14 വര്‍ഷത്തിലധികമോ ജീവിതാന്ത്യം വരെയോ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാം. എന്നാല്‍ അത്തരം ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ല എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അത് ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.അഞ്ചുമക്കളുടെ അമ്മയെ തീകൊളുത്തി കൊന്ന കേസില്‍ കര്‍ണാടക സ്വദേശിയുടെ അപ്പീലിലാണ് കോടതി ഇടപെടല്‍.

പ്രതിക്കെതിരെയുള്ള വിചാരണക്കോടതി ശിക്ഷ ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തള്ളി.ശിക്ഷ 14 വര്‍ഷത്തെ ജീവപര്യന്തമായി കുറച്ച കോടതി,ഇളവിനായി അപേക്ഷ സമര്‍പ്പിക്കാനും പ്രതിക്ക് അനുമതി നല്‍കി.കേസില്‍ ക്രിമിനല്‍ നടപടിക്രമ ചട്ടത്തിലെ സെക്ഷന്‍ 428 പ്രകാരമുള്ള ഇളവിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കണോയെന്ന നിയമപ്രശ്‌നം മാത്രമാണ് പരിഗണിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!