National

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ; കടുത്ത പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിക്കുകയും പദ്ധതിയിൽ 40 ശതമാനം സംസ്ഥാന വിഹിതം ഉൾപ്പെടുത്തുകയും ചെയ്യുന്ന ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബില്ല് കഴിഞ്ഞദിവസം അധിക അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയുടെ ആശങ്കയെ തുടർന്നാണ് അവതരണം ഇന്നത്തേക്ക് മാറ്റിയത്.

കൂടാതെ ഇൻഷുറൻസ് നിയമ ഭേദഗതി ബില്ല് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. എസ്എസ്എ ഭേദഗതി ചെയ്തുള്ള വികസിത് ഭാരത്‌ ശിക്ഷ അതിഷ്താൻ ബില്ല് ഇന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ സംയുക്ത പാർലമെന്ററി സമിതിക്ക് വിടും. വായു മലിനീകരണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മാർ ഇന്ന് നോട്ടീസ് നൽകും. അതേസമയം രാജ്യസഭയിൽ എസ്ഐആർ സംബന്ധിച്ച ചർച്ച ഇന്നും തുടരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!