തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 3 മണിക്കൂർ പിന്നിടുമ്പോൾ ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (18.93%). ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിലും (21.82%). കൊല്ലം 20.73%, പത്തനംതിട്ട 20.04%, കോട്ടയം 20.55%, ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.
3 മണിക്കൂർ പിന്നിട്ടപ്പോൾ ആകെ പോളിങ് 20.41%; കുറവ് തിരുവനന്തപുരത്ത്, മുന്നിൽ ആലപ്പുഴ

