Trending

കോഴിക്കോട് പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച മകനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽപിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് സ്വദേശി ഇല്ലത്ത് മീത്തല്‍ ജംസാലി( 26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കടിയങ്ങാടില്‍ ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ കത്തികൊണ്ട് അക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ മകന്‍ ജംസാലിന്റെ പേരില്‍ പേരാമ്പ്ര പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പണം ചോദിക്കുമ്പോൾ നല്‍കാത്തതിലുള്ള വിരോധത്താല്‍ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പോക്കറിന്റെ ഭാര്യ നല്‍കിയ പരാതി. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അന്വേഷണത്തിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!