National

ഇൻഡിഗോ വിമാന പ്രതിസന്ധി, പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

രാജ്യത്ത് ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക എന്ന് സെൻട്രൽ റയിൽവേ അറിയിച്ചിട്ടുണ്ട്

അതേസമയം 37 ട്രെയിനുകളിലായി 116 അധിക കോച്ചുകൾ വിന്യസിച്ചു. വിമാന പ്രതിസന്ധിയ്ക്ക് പരിഹാരമാകാത്തതിനെ തുടർന്ന് ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങും എന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. ഡൽഹി, ചെന്നൈ, ജമ്മു കശ്മീർ വിമാനത്താവളങ്ങളിലെ എന്ന് അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നും ഇൻഡിഗോയുടെ 5 വിമാനങ്ങൾ റദ്ദാക്കി. ഡൽഹി ,ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാർജ വിമാനം വൈകിയാണ് പുറപ്പെട്ടത്.

കണ്ണൂരിൽ നിന്ന് 6:05 ന് പുറപ്പെടേണ്ട ഡൽഹി വിമാനം റദ്ധാക്കി. ബാക്കി 4 ഇൻഡിഗോ വിമാനങ്ങൾ ഇന്ന് ആണ് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടത്.‌ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!