Kerala

‘ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരും, ഇതെല്ലാം രാഷ്ട്രീയ കളിയാണ്’; എംവി ​ഗോവിന്ദൻ

മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയ്ക്ക് ‍ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോളും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് ആണ് പദ്ധതി തുടങ്ങിയതെങ്കിലും ഇതിനെ ഭാവനാപൂർവം ഉപയോ​ഗിച്ചു എന്നതല്ല എൽഡിഎഫ് ചെയ്ത തെറ്റ്. ആ തെറ്റ് കേരളത്തിന് വേണ്ടി ചെയ്തതാണെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. കിഫ്‌ബി വഴി കോടികളുടെ വികസനമുണ്ടായി. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ സഞ്ചരിക്കുമ്പോള്‍ കിഫ്ബിയുടെ കൃത്യമായിട്ടുള്ള പദ്ധതികളിലൂടെ മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതായി വളര്‍ത്തിയെടുത്തത് കിഫ്ബി വഴിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ നിലപാടാണിത്. കേരളത്തെ തകര്‍ക്കാനും കേരളത്തോടുള്ള വെല്ലുവിളിയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഫെമ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ് അയച്ചത്. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!