kerala

അഷ്ടമുടിക്കായലിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്

കൊല്ലം∙ അഷ്ടമുടിക്കായലിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. കാവനാട് മീനത്തുചേരിയിലെ സെന്റ് ജോർജ് തുരുത്തിലാണ് സംഭവം. മറ്റു ബോട്ടുകളിലേക്കു തീപടരാതിരിക്കാൻ കയർ അറുത്തുമാറ്റിയതോടെ തീപിടിച്ച ബോട്ടുകൾ കായലിലൂടെ ഒഴുകി. സംഭവത്തിൽ 2 തൊഴിലാളികൾക്ക് നിസ്സാര പരുക്കേറ്റു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ നാലു ബോട്ടുകളാണ് സെന്റ് ജോർജ് തുരുത്തിൽ തീരത്ത് കെട്ടിയിട്ടിരുന്നത്. ഇതരസംസ്ഥാനക്കാരായ ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ പാചകവാതക സിലിണ്ടറിൽ നിന്നു തീപിടിക്കുകയായിരുന്നു.

ഇത് അടുത്ത ബോട്ടിലേക്കും പടർന്നു. പരിഭ്രാന്തരായ തൊഴിലാളികൾ കൂടുതൽ ബോട്ടുകളിലേക്കു തീപടരുന്നത് തടയാൻ തീരത്ത് ബന്ധിച്ചിരുന്ന കയർ മുറിച്ചുമാറ്റി. ഇതോടെ കത്തിയ ബോട്ടുകൾ രണ്ടും കായലിൽ ഒഴുകി. ജീവനക്കാർ ചാടി രക്ഷപ്പെടുകയായിരുന്നു. രണ്ടു ബോട്ടുകളും കായലിന്റെ മറുഭാഗത്ത് ഒഴുകിയെത്തി കത്തിക്കൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!