കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫിലെ മുസ്ലിം ലീഗിൽ ഭിന്നത. രണ്ട് വർഷത്തോളം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അരിയിൽ അലവിയുടെ പേര് നിർദ്ദേശം സംബന്ധിച്ചാണ് യുഡിഎഫിൽ കടുത്ത പ്രധിഷേധം ഉയർന്നിരിക്കുന്നത്. കുന്ദമംഗലം തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം പഞ്ചായത്ത്മുസ്ലിം ലീഗ് അടക്കം അലവിയുടെ പേർ നിർദ്ദേശിച്ചിരുന്നെങ്കിലും പ്രഖ്യാപനം വൈകുന്നത് പാർട്ടിക്കുള്ളിൽ മുറുമുപ്പ് ഉടലെടുത്തിട്ടുണ്ട്.
കുന്ദമംഗലംബ്ലോക്ക് പഞ്ചായത്തിൽവികസനത്തിൽ വളരെ ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ് അരിയിൽ അലവി.കുന്ദമംഗലത്ത് വാട്ടർ എടിഎം, കുന്ദമംഗലം നഗര ഹൃദയത്തിൽ ഓപ്പൺ സ്റ്റേഡിയം,,ഷീ ലോഡ്ജ്, രാജീവ്ഗർഓഡിറ്റോറിയം തുടങ്ങിനിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് അദ്ദേഹം പാർട്ടിക്കുള്ളിൽ കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ പോലും തളർന്നുപോകാതെ പാർട്ടിയെ ശക്തമായി ഉയർത്തി കൊണ്ട് വന്ന വ്യക്തിഅറിവിൽ കൂടിയാണ് അരിയിൽ അലവി, കാർഷിക മേഖലയിലും, ഭിന്ന ശേഷിക്കാരുടെകലോത്സവം തുടങ്ങി അവരുടെ ഉന്നമനത്തിന് വേണ്ടി കുന്ദമംഗലത്ത് ശക്തമായി പ്രവർത്തിച്ച വ്യക്തിയാണ്.
പൊതു മണ്ഡലത്തിൽ ഏറെ അംഗീകാരമുള്ള വ്യക്തിയാണ് അരിയിൽ അലവി. ജനമനസ്സറിഞ്ഞ നേതാവ് എന്ന നിലയിൽ അരിയിൽ അലിവിയുടെ പേർ മാത്രമാണ് കുന്ദമംഗലത്ത്ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മുസ്ലിം ലീഗ് നേതൃത്വത്തിനു മുമ്പിൽ വെച്ചത് നിലവിൽ മത്സരിച്ചു വിജയിച്ച ഡിവിഷനിൽ അദ്ദേഹത്തിനെ വീണ്ടും മത്സരിപ്പിക്കുമെന്നാണ് പ്രവർത്തകർകരുതിയത്. എന്നാൽ മറ്റ് രണ്ട് പേരുടെ പേരുംകൂടി കടന്നു വരികയായിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി തിരിച്ചും മറിച്ചും ചർച്ചകൾ നടത്തിയെങ്കിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ആവാതെ കുഴങ്ങുകയാണ് നേതൃത്വം. കഴിഞ്ഞ കുറെ ദിവസങ്ങളായി പാർട്ടിക്കുള്ളിൽ നടക്കുന്ന ഈ പ്രശനം ചർച്ചകൾ നടത്തിയെങ്കിളിലും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെ വിവിധ വാർഡുകളിൽ പ്രതിഷേധം ഉണ്ടാകുമെന്നാണ് ‘അറിയാൻ കഴിഞ്ഞത്. ഭരണം കുന്ദമംഗലം പഞ്ചായത്തിൽ തിരിച്ചു പിടിക്കാനുള്ള ശ്രമത്തി നൊടുവിൽ ഉടലെടുക്കുന്ന ഇത്തരം പ്രശ്നങ്ങൾ അണികളിൽ തന്നെ വലിയ നിരാശ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

