Kerala Local

താമരശ്ശേരി ഫ്രഷ്ക്കട്ട് വിരുദ്ധ സമരക്കാർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധം: ഇന്ന് ഹർത്താൽ

ഫ്രഷ്ക്കട്ട് വിരുദ്ധ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താൽ. താഴെ പറയുന്നിടങ്ങളിൽ നാളെ ഹർത്താൽ.ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്. താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ ,അണ്ടോണ.കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്നു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താൽ.

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ മാലിന്യസംസ്‌ക്കരണ ഫാക്ടറിക്ക് എതിരായ സമരം ഇന്നലെ അക്രമാസക്തമായി. ഫ്രഷ കട്ട് അറവുമാലിന്യ സംസ്‌കരണ ഫാക്ടറിക്ക് നാട്ടുകാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവിശി. സംഘര്‍ഷത്തില്‍ താമരശേരി സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു.

ഫാക്ടറിക്ക് തീയിട്ടെന്ന വിവരമറിഞ്ഞതിനെ തുടര്‍ന്ന് തീ അണയ്ക്കാനായി പ്രദേശത്തേക്ക് തിരിച്ച ഫയര്‍ ഫോഴ്‌സ് വാഹനത്തെ രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വച്ച് നാട്ടുകാര്‍ തടഞ്ഞുവയ്ക്കുന്ന സ്ഥിതിയുമുണ്ടായി. ജനകീയ പ്രതിഷേധം നടക്കുമ്പോഴും പൊലീസ് നരനായാട്ട് നടത്തുന്നുവെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരുടെ ആരോപണം. പൊലീസ് കണ്ണീര്‍ വാതകം ഉള്‍പ്പെടെ തങ്ങള്‍ക്കെതിരെ പ്രയോഗിച്ചപ്പോഴാണ് പൊലീസിനുനേരെ കല്ലെറിഞ്ഞതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കമ്പനിക്കെതിരെ അഞ്ച് വര്‍ഷത്തോളമായി നാട്ടുകാര്‍ സമരം ചെയ്ത് വരികയായിരുന്നു. ഫാക്ടറിയില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം, മറ്റ് പാരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ സമരം. ഇന്ന് പ്രതിഷേധത്തിന് കൂടുതല്‍ ആളുകളെത്തുകയും ഉച്ചയോടെ സമരത്തിന്റെ ഗതിമാറുകയും പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തില്‍ താമരശ്ശേരി സിഐ സായൂജ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!