Kerala

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ നിര്യാതയായി

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല പഞ്ചായത്ത് മുൻ അംഗമാണ്. ഭർത്താവ്: ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി.രാമകൃഷ്ണൻ നായർ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ, അധ്യാപകൻ). മറ്റു മക്കൾ: കെ.ആർ.രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ.വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആർ.പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).

മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ്), പരേതനായ സി.കെ.രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്.പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി).

കൊച്ചുമക്കൾ: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ.കൃഷ്ണൻ (പി.ആർ.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി.നായർ (സയൻറിസ്റ്റ് ബി.എ.ആർ.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!