കോഴിക്കോട്:ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നതോടെ ഈ നിയമം നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ബാദ്ധ്യസ്ഥരായിരിക്കുക യാണ്. ഈ ആക്ടിൻൻ്റെ കീഴിൽ രജിസ്റ്റർ ചെയ്യാതെ ഡെൻ്റൽ ക്ലിനിക് ഉൾപ്പെടെ യുള്ള സ്കാനിംഗ് സെൻ്ററുകൾ പോലും പ്രവർത്തിക്കാൻ പാടില്ല. കർശനമായും ഈ നിയമം പ്രാവർത്തികമാക്കാൻ എല്ലാ ജില്ലകളിലും കലക്ടർ ചെയർമാനും, ഡി. എം. ഒ. വൈസ് ചെയർമാനുമായുള്ള രജിസ്റ്ററിംങ് അതോറിറ്റി നിലവിലുണ്ട്.
ഈ നിയമം അനുസരിച്ച് പ്രവർത്തിക്കാത്ത ആശുപത്രികൾ അടച്ചുപൂട്ടാനുള്ള അധികാരം ഉൾപ്പെടെ ഈ അതോറിറ്റിക്ക് ഉണ്ട്. എന്നാൽ ഭൂരിപക്ഷം ആശുപത്രി കളും ഈ ആക്ടിൻ്റെ കീഴിൽ രജിസ്റ്റർ ചെയ്തതതായി കാണുന്നില്ല. ഇതുമൂലം രോഗികൾ കൊള്ളയടിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്. മൂന്നര കോടി ജനങ്ങൾക്കും ഗുണകരമാകുന്ന ഈ നിയമം എത്രയും വേഗം നടപ്പിലാക്കി കിട്ടുന്നതിനുവേണ്ടിയും, രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കുകളുടെ വിവരം രജിസ്റ്ററിംഗ് അതോറിറ്റിയെ അറിയിക്കാനും, ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഗ്ലോബർ ഹ്യൂമൺ അഫയേഴ്സ് ഫോറം ശക്തമായ സമര പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
ആയതിൻ്റെ ഭാഗമായി “ആരോഗ്യം – വ്യാപാരമല്ല” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ധർണ നടത്തി adv ഷാജി പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ചെയർമാൻ അബ്ദുൽ ലത്തീഫ് ek അധ്യക്ഷത വഹിച്ചു ജില്ലാ കോൺവീനർ Ck കോയ സ്വാഗതം പറഞ്ഞു തുടർന്ന് യൂസുഫലി മടവൂർ,ജയരാജൻ മൂടാടി,സുരേഷ് ബാബു,ഷറീന ഷെറിൻ,യൂസഫ് അലനെല്ലൂർ,കാളക്ക ണ്ടി അരുൺ കുമാർ, നൂർജഹാൻ, മൊയ്ദീൻ കുറ്റികാട്ടൂർ, ഫാസിൽ പോലൂർ,മനോജ് കരുമല എന്നിവർ സംസാരിച്ചു സംസ്ഥാന ട്രഷറര് അർഷാദ് ഓമശ്ശേരി നന്ദി അറിയിച്ചു തുടർന്ന് എത്രയും പെട്ടന്ന് നടപടി ഉണ്ടാവണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് ജില്ലാ കളക്ടർ ക്ക് നിവേദനം കൊടുത്തു.

