കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ പറക്കുന്നത്ത്തടായില്‍ ഉള്ള മൊബൈല്‍ ടവറിൽ നിന്നുള്ള റേഡിയേഷൻ പ്രസരണം കാരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നുന്നതായി ആരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങള്‍. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിതമായ രണ്ട് സ്വകാര്യ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിലൂടെ കുന്ദമംഗലത്തെ 22, 23 എന്നീ വാര്‍ഡുകളിലെ ഒരു പ്രദേശത്തെ മനുഷ്യരെ മൊത്തം കാന്‍സര്‍ രോഗത്തിന്റെയും, മറ്റു രോഗങ്ങളുടെയും ഭീതിയിലേക്ക് തള്ളിവിട്ടിരിക്കയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപകാലങ്ങളിലായി ഈ പ്രദേശത്തെ പലരും കാന്‍സര്‍ രോഗത്തിന്റെ പിടിയിലാവുകയും മരണപ്പെടുകയും ചെയ്തതായി നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു മൊയ്ദീന് ടി. വി. സി, കാര്‍ത്യായനി അമ്മ വെളുപ്പാല്‍, ബാബു വെളുപ്പാല്‍, പാത്തുമ്മ മാക്കൂട്ടം പുറായില്‍, അരണോളിച്ചാലില് ശ്രീധരന്. എന്നിവരെല്ലാം ഇത്തരത്തില്കാൻസർ ബാധിച്ചു മരണപ്പെട്ടതാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
നിലവില്‍ ഈ പ്രദേശത്ത് ധാരാളംപേര്‍ക്ക് കാന്‍സര്‍ രോഗ പിടിയിലുമാണെന്ന് ഇവർ കണ്ടെത്തിയതായി പറയുന്നു.. പ്രദേശത്തെ ജനങ്ങൾഭീതിയിലായതിനെത്തുടര്ന്നാണ് പ്രക്ഷോപത്തിനൊരുങ്ങുന്നത്. പല വീടുകളിലും ശിശുമരണങ്ങളും വര്‍ധിച്ചുവരുന്നതും പലര്‍ക്കും വിവാഹശേഷം വര്‍ഷങ്ങളായി കുട്ടികള്‍ ഉണ്ടാകുന്നില്ല എന്നതുമെല്ലാം ടവര്‍ കാരണമാണെന്നാണ് നാട്ടുകാര്‍ക്കുള്ള സംശയം വർദ്ധിക്കാൻ കാരണമാവുകയും ചെയ്തിട്ടുണ്ട്.. മറ്റു പ്രദേശങ്ങളില്‍ മേല്പറഞ്ഞ അസുഖങ്ങള്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ഇവര്‍ ഇതിന് തെളിവായി പറയുന്നത്.
17 വര്‍ഷത്തോളമായി ടവറുകള്‍’ ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രദേശവാസികള്‍ പലരീതിയിലുള്ള പ്രക്ഷോഭം നടത്തിയിട്ടും ഈ വിഷയത്തില്‍ യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മേല്പറഞ്ഞ 2 ടവറുകളില്‍ ഒരു ടവറിന്റെ എഗ്രിമെന്റ് കാലാവധി ഈ വര്‍ഷം അവസാനിച്ചതിനാല്‍ സ്ഥലം ഉടമ എഗ്രിമെന്റ് പുതുക്കിയിട്ടില്ല. എന്നാല്‍ കാലാവധി കഴിഞ്ഞ ടവറിലെ ഉപകരണങ്ങള്‍ കാലാവധി കഴിയാത്ത ടവറിലേക് മാറ്റി സ്ഥാപിച്ചു. ബിഎസ്എന്‍എല്‍ ഒഴിച്ച് കേരളത്തില്‍ നിലവിലുള്ള മറ്റെല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികളുടെയും ഉപകരണങ്ങള്‍ ടവറില്‍ ഫിറ്റ് ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ എം ബാബുമോന് 23-ആം വാര്‍ഡ്, കുന്നമംഗലം ഗ്രാമപഞ്ചായത് മെമ്പര്‍, അസ്ബിജ. കെ 22-ആം വാര്‍ഡ് മെമ്പര്‍ ആരോഗ്യ ചെയര്‍ പേഴ്സണ്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് എന്നിവര്‍ പങ്കെടുത്ത യോഗത്തിൽ സുനില്‍ദാസ് ചെയര്മാന് ആയും അജ്മല്‍ കണ്‍വീനര്‍ ആയും ആക്ഷന്‍ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.

