International

ഗാസയിൽ ശുഭപ്രതീക്ഷ; സമാധാന ചർച്ചയുടെ ഒന്നാംഘട്ടം പൂർത്തിയായി, ഇതുവരെ കൊല്ലപ്പെട്ടത് 67,160 പലസ്തീൻകാർ

കയ്റോ∙ ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്തിൽ നടന്ന ചർച്ചകൾ അവസാനിച്ചു. ഒന്നാംഘട്ട ചർച്ചകളാണ് നടന്നത്. ശുഭപ്രതീക്ഷയാണുള്ളതെന്ന് ഈജിപ്ത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗാസയിലെ യുദ്ധത്തിന് ഇന്നു 2 വർഷം തികയുമ്പോൾ, ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിലാണ് ചർച്ച നടന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാനപദ്ധതിയിൽ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണു ചർച്ച. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക. ബന്ദികളുടെ മോചനമാണ് ഇസ്രയേൽ അജൻഡ. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റത്തിനൊപ്പം ഇസ്രയേൽ വെടിനിർത്തലും സേനാ പിന്മാറ്റവുമാണ് ഹമാസിന്റെ ലക്ഷ്യം. ഹമാസ് പ്രതിനിധിസംഘം ഇന്നലെ രാവിലെയും ഇസ്രയേൽ സംഘം വൈകിട്ടും എത്തി.

2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏതാണ്ട് 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 67,160 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,69,679 പേർക്കു പരുക്കേറ്റു. ഉപരോധം മൂലം ഗാസ കൊടുംപട്ടിണിയിലായി. 22 ലക്ഷം ജനങ്ങളിൽ 90 ശതമാനവും ഭവനരഹിതരായി.

ഇസ്രയേൽ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവരും ചാരസംഘടനകളായ മൊസാദിന്റെയും ഷിൻ ബെറ്റിന്റെയും ഉദ്യോഗസ്ഥരുമുണ്ട്. ഇസ്രയേലിന്റെ ടീമിനെ നയിക്കുന്ന സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ ഈയാഴ്ച അവസാനമേ ഈജിപ്തിലെത്തൂ. ഹമാസ് മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലാണ് ഹമാസ് സംഘം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!