കുന്ദമംഗലം: കുന്ദമംഗലം കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി പ്രചാരണ ജാഥ നടത്തി. കൊടുവള്ളിയിൽ നിന്നാരംഭിച്ച് കുന്ദമംഗലം പുതിയ സ്റ്റാൻ്റിൽ സമാപിച്ചു.
സമാപന യോഗം മണ്ഡലം പ്രസിഡണ്ട് മഹബൂബ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു.
കെ റംല, ടി നൗഫൽ, പി അബ്ദുൽ ഖാദർ, സൈതലവി പോലൂർ, മുഹമ്മദ് മുറിയ നാൽ എന്നിവർ സംസാരിച്ചു.
ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് (തിങ്കൾ) രാവിലെ പത്തിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.

