Local

താമരശ്ശേരി ചുരത്തിൽ അപകടം; നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി രണ്ടു തട്ടുകടകൾ തകർന്നു, ഒരാൾക്ക് പരുക്ക്

താമരശ്ശേരി ചുരത്തിൽ അടിവാരത്തിന് സമീപം ഇരുപത്തി എട്ടാംമൈലിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ചു കയറി രണ്ടു തട്ടുകടകൾ തകർന്നു.ലോറി ഡ്രൈവറായ പെരിന്തൽമണ്ണ സ്വദേശി ജുറൈസിന് പരുക്കേറ്റു, അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ നിന്നും എത്തിയ എസ് ഐ ശ്രീനിവാസൻ്റെ നേതൃത്യത്തിലുള്ള പോലീസ് പരുക്കേറ്റ ജുറൈസിനെ പോലീസ് ജീപ്പിൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി, പരുക്ക് സാരമുള്ളതല്ല, ലോറി ക്ലീനർ ദിനേഷ് പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.

മൈസൂരിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. ഏതു സമയത്തും വാഹനങ്ങളും, ആൾകൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടം, കടകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടു തട്ടുകടകളാണ് പൂർണമായും തകർന്നത്, അടിവാരം സ്വദേശികളായ കാദർ, ഗഫൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകർന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!