Kerala

മലപ്പുറത്ത് കൺസ്യൂമർഫെഡ് മദ്യവില്പനശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു

മലപ്പുറം : മലപ്പുറത്ത് കൺസ്യൂമർഫെഡ് മദ്യവില്പനശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മദ്യ വില്പനശാലയിലെ ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങുന്നുവെന്നാണ് ലഭിച്ച വിവരം. ഇതേതുടർന്ന് ഇന്നലെ ഉച്ചയോടെ മലപ്പുറം മുണ്ടുപറമ്പിലെ വിദേശ മദ്യവില്പനശാലയിൽ വിജിലൻസ് എത്തുകയായിരുന്നു.

സംഘത്തിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മുണ്ടുപറമ്പ് വിദേശ മദ്യ വില്പനശാലയിലെ ചില ഉദ്യോഗസ്ഥർ മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങിയ പണമാണ് കണ്ടെടുത്തത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം വിജിലൻസ് സംഘം പരിശോധിക്കുന്നുണ്ട്. ഉദ്യോഗസ്ഥരിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നും അന്വേഷണം തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!