കുന്ദമംഗലം : കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ആയിരുന്ന ടി പി സാമിക്കുട്ടിയുടെ മൂന്നാം ചരമവാർഷികം കാരന്തൂർ കോൺഗ്രസ് ഓഫീസിൽ ആചരിച്ചു. അനുസ്മരണ സമിതി ചെയർമാൻ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
മുൻ ഡിസിസി പ്രസിഡന്റ് കെ സി അബൂ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സംജിത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ ഹരിദാസൻ ജനറൽ സെക്രട്ടറിമാരായ ശശികുമാർ കാവാട്ട് അഡ്വ.ഷൈജു,’ വി പി തസ്ലീന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ അരുൺ ലാൽ ഡോ. പി ശ്രീനു. പ്രസംഗിച്ചു സോമനാഥൻ തട്ടാരക്കൽ സ്വാഗതവും വി കെ രാഘവൻ നന്ദിയും പറഞ്ഞു.

