National News

പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മുസ്‍ലിം ഇതര വിഭാഗങ്ങൾക്ക് കൂടുതൽ ഇളവുമായി കേന്ദ്രം. പുതുക്കിയ വിജ്ഞാപനമനുസരിച്ച് 2024 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാർസികൾ, അഫ്ഗാനിസ്താനിൽ നിന്നും പാക്കിസ്താൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന ക്രിസ്ത്യാനികൾ എന്നിവർക്ക് പാസ്പോർട്ട് അടക്കം മതിയായ രേഖകളില്ലെങ്കിലും രാജ്യത്ത് തുടരാം.പശ്ചിമ ബംഗാളിലും ബിഹാറിലും തെരഞ്ഞെടുപ്പടുക്കവേയാണ് കേന്ദ്രത്തിൻറെ നിർണായക നടപടി. 2025-ൽ നടപ്പിലാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് നിയമപ്രകാരമാണ് ഉത്തരവ്.

‘അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർ മതപരമായ വിവേനചമോ മതപീഢനത്തെയോ തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിക്കാൻ നിർബന്ധിതരായി. ഇത്തരക്കാരിൽ 2024 ഡിസംബർ 31നോ അതിന് മുമ്പോ പാസ്പോർട്ട് അടക്കം മതിയായ രേഖകളോടെയോ, രേഖകളില്ലാതെയോ, കാലഹരണപ്പെട്ട രേഖകളുമായോ എത്തിയവർക്ക് നിലവിലെ നിയമമനുസരിച്ച് മതിയായ രേഖകൾ കൈവശമുണ്ടാവണമെന്ന ചട്ടത്തിൽ ഇളവ് അനുവദിക്കുന്നു.’- ആഭ്യന്തര മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്താൻ എന്നീ അയൽ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറുകയും ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ഇന്ത്യയിൽ താമസിക്കുകയും ചെയ്ത ഹിന്ദു, ജൈന, ബുദ്ധ, പാർസി, ക്രൈസ്തവ, സിഖ് മതക്കാർക്ക് എളുപ്പത്തിൽ ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ നിയമ ഭേദഗതി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!