Local News

കൊട്ടക്കാവയൽ ക്രസന്റ് ക്ലബ്ബിന്റെ ലഹരിവിരുദ്ധ കൂട്ടയോട്ടം ശ്രദ്ധേയമായി

ആരാമ്പ്രം: കൊട്ടക്കാവയൽ ക്രസന്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ‘സേവ് ദി യൂത്ത്’ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്റർ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.

ആരാമ്പ്രം മുതൽ കൊട്ടക്കാവയൽ വരെ നടന്ന കൂട്ടയോട്ടത്തിൽ നൂറോളം ആളുകൾ പങ്കെടുത്തു. ക്രസന്റ് ക്ലബ്ബ് പ്രസിഡന്റ് അസ്ഹർ കൊട്ടക്കാവയൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൂട്ടയോട്ടത്തിന് അബ്ദുൾ സമദ് കെ.പി, ഫൈറൂസ്, റഷീദ്, കബീർ, അലി അമ്പലാക്കണ്ടി, സലാം കെ.സി, സുലൈമാൻ, ഷാനിദ്, മുജീബ് സി.കെ, ഫയാസ് തുടങ്ങിയവർ നേതൃത്വം നൽകി. ലഹരിക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!