Local

“ജലമാണ് ജീവന്‍” ക്യാമ്പയിന് ജില്ലയില്‍ തുടക്കം

ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ജലമാണ് ജീവന്‍’ ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എംഎല്‍എ ഒളവണ്ണയില്‍ കിണര്‍ ക്ലോറിനേറ്റ് ചെയ്തുകൊണ്ട് നിര്‍വഹിച്ചു. ജലശുദ്ധി ഉറപ്പുവരുത്തുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ പത്രിക ചടങ്ങലില്‍ പ്രകാശനം ചെയ്തു.

സംസ്ഥാനത്തും ജില്ലയിലും അമീബിക് മസ്തിഷ്‌കജ്വരം ഉള്‍പ്പെടെയുള്ള ജലജന്യരോഗ പ്രതിരോധം ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ആദ്യഘട്ടത്തില്‍ ജില്ലയിലെ എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തുകയും ടാങ്കുകള്‍ വൃത്തിയാക്കുകയും ചെയ്യും. കിണറുകളില്‍ നിലവിലുള്ള ജലത്തിന്റെ അളവ് അനുസരിച്ച് ശാസ്ത്രീയമായ ക്ലോറിനേഷന്‍ പ്രവര്‍ത്തനമാണ് നടത്തുക. ഇതിനാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍/ക്ലോറിന്‍ ഗുളികകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധ ഉപദേശം നല്‍കും. സെപ്റ്റംബര്‍ ആദ്യ വാരം ക്ലോറിനേഷന്‍ നടന്നത് സംബന്ധിച്ച് വിശദമായ കണക്കെടുപ്പും നടത്തും.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഇ എം എസ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി ബാബുരാജന്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സൈതലി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം, ഹരിത കേരളം മിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിവേക് വിനോദ്, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ് കുമാര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റാണി എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!