ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്ക് ഭിന്നശേഷി സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ പരിശീലന നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി സമൂഹത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭ്യമാക്കുകയാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വകുപ്പുകള്‍, അവകാശങ്ങള്‍, നിയമലംഘനവും ശിക്ഷയും, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹ്യസുരക്ഷ, ആരോഗ്യം, പുനരധിവാസം, വിനോദം, ദേശീയ ഭിന്നശേഷി ഫണ്ട് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.
ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം അഞ്ജു മോഹന്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആര് രാജീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര് ഷിബു, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥന് ടി കെ അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

