Kerala kerala

പീടിക മൊബൈല്‍ ആപ്ലിക്കേഷന്‍ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പീടിക മൊബൈല്‍ ആപ്ലിക്കേഷന്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ബോര്‍ഡിന്റെ എല്ലാ സേവനങ്ങളേയും കോര്‍ത്തിണക്കിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ അംശാദായം അടയ്ക്കുന്നതിനും അനൂകൂല്യങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും അതിവേഗം കഴിയും. തൊഴിലാളികളുടെ സമയം ലാഭിക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുവാനും ആപ്ലിക്കേഷന്‍ സഹായകമാണ്. സമൂഹത്തിലെ നട്ടെല്ലായ കടകളിലെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തോടെ 2006 ല്‍ ആണ് ക്ഷേമ ബോര്‍ഡ് രൂപീകരിച്ചത്. പിന്നീട് 18 ലക്ഷത്തോളം അംഗങ്ങളുള്ള ബോര്‍ഡ് ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസവും സുരക്ഷിതത്വവും നല്‍കുന്നു. തൊഴിലാളികള്‍ക്ക് മാത്രമല്ല, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ ക്ഷേമ ബോര്‍ഡ് ഒരു വലിയ താങ്ങാണെന്നും മന്ത്രി പറഞ്ഞു.

ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേഗത്തില്‍ പണം അടക്കുവാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം പ്രധാന ചുവടുവെപ്പായിരുന്നു. ഇന്നത്തെ ലോകം ഡിജിറ്റല്‍ യുഗത്തിലാണ്. എല്ലാ വിവരങ്ങളും ഗ്രൂപ്പില്‍ ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുകയാണ്. ഈ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട് ബോര്‍ഡിന്റെ എല്ലാ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായാണ് ഒരു മൊബൈല്‍ ആപ്പ് രൂപീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍ അദ്ധ്യക്ഷനായി. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഷമീം അഹമ്മദ് ഐ, ഭരണസമിതി അംഗങ്ങള്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!