Trending

ട്രാന്‍സ് മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; പഞ്ചാബി എല്‍ജിബിടി ക്വയര്‍ പ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍

ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയില്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ മറ്റു സര്‍ക്കാറുകള്‍ക്ക് മാതൃകയാണെന്ന് പഞ്ചാബ് സ്വദേശി ബിപിന്‍ ചന്ദ്രന്‍. ട്രാന്‍സ് കമ്യൂണിറ്റിയുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം
സിവൈഡിഎ ഇന്ത്യ എന്ന എന്‍ജിഒയുടെ വോളണ്ടിയറാണ്. സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ട്രാന്‍സ് കമ്യൂണിറ്റിക്ക് പിന്തുണ നല്‍കുന്നതും അവര്‍ക്കൊപ്പം സമയം ചെലവിടുന്നതും കാണുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേവിയില്‍ ജീവനക്കാരനായിരുന്ന ബിപിന്‍ ജോലി രാജിവെച്ച് മുഴുവന്‍സമയ എല്‍ജിബിടി ക്വയര്‍ ഗ്രൂപ്പിന്റെ വളന്റിയര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലുള്‍പ്പടെ ട്രാന്‍സ് വ്യക്തികളുടെ സംരംഭകത്വത്തിന് പ്രോത്സാഹനവുമായി രംഗത്തുണ്ട്. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വീക്ഷിക്കാന്‍ കൂടിയാണ്
കോഴിക്കോട്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!