കോഴിക്കോട്: കാറിന്റെ സ്റ്റിയറിങില്‍ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച എം ഡി എം എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ ഓടിച്ച ഇന്നോവ കാറിന്റെ സ്റ്റിയറിങ്ങിന് അടിയില്‍ നിന്ന് 28.95 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
കാറിന്റെ സ്റ്റിയറിങില്‍ എം ഡി എം എ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു; ബത്തേരിയില്‍ യുവാവ് പിടിയില്‍

