കോഴിക്കോട്: ഓമശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെ ഉള്ളില്‍ കടന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് കിണര്‍ അണുവിമുക്തമാക്കി കെട്ടിയടച്ചു.
രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അന്നശ്ശേരി സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. എട്ട് മാസത്തിനിടെ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം മൂന്നുപേര്‍ക്കാണ് രോഗബാധ ഉണ്ടായത്.

