Kerala kerala

‘ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കും; ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും’: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി എല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചു വരുവാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച് വലിയ വില കുറവില്‍ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. വെളിച്ചെണ്ണയുടെ വില 457രൂപക്ക് എത്തിച്ചുവെന്നും ഓഗസ്‌റ് 25ന് ഓണ ചന്തയ്ക്ക് സബ്സിഡി വെളിച്ചെണ്ണ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

20 കിലോ അരി കിലോയ്ക്ക് 25രൂപ നിരക്കില്‍ ഓണത്തിന് ലഭ്യമാക്കും. സെപ്റ്റംബര്‍ മാസത്തെ സബ്സിഡി സാധനങ്ങള്‍ ഓഗസ്റ്റ് മാസം മുതല്‍ വാങ്ങാന്‍ സാധിക്കും. തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് 50% വിലക്കുറവില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലക്കാടന്‍ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കിയ ശബരി ഉത്പന്നങ്ങള്‍. പായസം മിക്സ് മിതമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും.

പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍നിന്നുള്ള പച്ചരിയില്‍നിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയര്‍ന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!